ഇന്നത്തെ മാതൃഭൂമി പത്രം ഇവിടെ വായിക്കാം
Mathrubhumi
Mathrubhumi Latest News

  • ഇന്ത്യയില്‍ ഫാഷന്‍.ടി.വി നിരോധിച്ചു
    ന്യൂഡല്‍ഹി: സ്ത്രീയുടെ അര്‍ധനഗ്ന ദൃശ്യം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് ഫാഷന്‍ ടി.വി നിരോധിച്ചു. മാര്‍ച്ച് 11 മുതല്‍ 21 വരെ ഒമ്പത് ദിവസത്തേക്കാണ് നിരോധനം. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് നടപടിയെടുത്തത്. കഴിഞ്ഞ സപ്തംബറിലാണ് നിരോധനത്തിന് ആസ്​പദമായ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തത്. 2007 ലും സമാനമായ രീതിയില്‍ മിഡ്‌നൈറ്റ് ഹോട്ട് എന്ന പരിപാടി പ്രക്ഷേപണം ചെയ്തതിന് 60 ദിവസത്തേക്ക് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.




  • പാകിസ്താന്‍ ഹോക്കി സെലക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടു
    ന്യൂഡല്‍ഹി: ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ഹോക്കി സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും പിരിച്ചുവിട്ടു. ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് ഖാസി സിയയാണ് ഉടച്ചുവാര്‍ക്കല്‍ പ്രഖ്യാപിച്ചത്. നാല് തവണ ലോക ചാമ്പ്യന്മാരായ പാകിസ്താന്‍ ഈ ലോകകപ്പില്‍ അവസാന സ്ഥാനത്തായിരുന്നു. അവസാന സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തില്‍ കാനഡയോടും പാകിസ്താന്‍ ഇന്ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ പാകിസ്താന്‍ ഏറ്റവും പിന്നിലായിപ്പോകുന്നത്.




  • ഒളിക്യാമറ: കോഴിക്കോട്ട് ഹോട്ടലിന് നേര്‍ക്ക് കല്ലേറ്‌
    കോഴിക്കോട്: സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതിയുയര്‍ന്ന കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിന് നേര്‍ക്ക് ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് യൂത്ത് കോണ്‍ഗ്രസ്, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വെവ്വേറെ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയതും പിന്നാലെ കല്ലേറുണ്ടായതും. ഹോട്ടലിന്റെ ജനാല ചില്ലുകള്‍ അടിച്ചുതകര്‍ത്തു ഉച്ചയോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ പരിശോധന നടത്തുകയും ക്യാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ഒരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത ജീവനക്കാരന്‍ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വൈകുന്നേരം ഹോട്ടലിലേക്ക് മാര്‍ച്ച് നടന്നത്.




  • റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ദേവഗൗഡ കാറിലെത്തിയത് വിവാദമാകുന്നു
    ബാംഗ്ലൂര്‍: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി.ദേവഗൗഡ ബാംഗ്ലൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കാറിലെത്തിയത് വിവാദമാകുന്നു. നിയമവും ചട്ടവും മറികടന്ന് നടത്തിയ കാര്‍ യാത്ര അധികാര ദുര്‍വിനിയോഗമായി ആരോപണമുയര്‍ന്നു കഴിഞ്ഞു. ബാംഗ്ലൂര്‍ സിറ്റി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് ഈ രംഗം അരങ്ങേറിയത്. രണ്ട് ടയോട്ട ഫോര്‍ച്ച്യൂണര്‍ കാറുകളിലാണ് ദേവഗൗഡയും സംഘവുമെത്തിയത്. ന്യഡല്‍ഹിയില്‍ ജനതാദള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും യാത്രയയക്കാനെത്തിയതായിരുന്നു ദേവഗൗഡ. പ്ലാറ്റ്‌ഫോമില്‍ യാത്രപുറപ്പെടാനൊരുങ്ങിയ തീവണ്ടിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് കാറില്‍ നിന്ന് പുറത്തിറങ്ങി അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പ്രവര്‍ത്തകരെ യാത്രയയച്ച ശേഷം ദേവഗൗഡ വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോയത് ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളില്‍ ഒഴിച്ച് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ്....




  • സൂര്യാഘാതം; കണ്ണൂരില്‍ ഒരാള്‍ ആസ്​പത്രിയില്‍
    കണ്ണൂര്‍: സൂര്യാഘാതമേറ്റ് കണ്ണൂരില്‍ ഒരാള്‍ ആസ്​പത്രിയിലായി. ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയില്‍ ചെത്തുതൊഴിലാളിയായ ടി.എന്‍.ഷാജിയ്ക്കാണ് സൂര്യാഘാതമേറ്റത്. ഇതിനിടെ കണ്ണൂര്‍ ഇരിക്കൂരില്‍ ഒരു സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികള്‍ക്ക് സൂര്യാഘാതമേറ്റതിന്റെ ലക്ഷണം കണ്ടെത്തി.




  • രാജ്യസഭാ സീറ്റ്: എല്‍.ഡി.എഫില്‍ തീരുമാനമായില്ല
    തിരുവനന്തപുരം: എല്‍.ഡി.എഫില്‍ രാജ്യസഭാ സീറ്റ് നിര്‍ണയം കീറാമുട്ടിയായി തുടരുന്നു. ഇടതുമുന്നണിക്ക് ലഭിക്കുന്ന സീറ്റുകളില്‍ ഒന്ന് കിട്ടിയേ തീരൂ എന്ന നിലപാടില്‍ ആര്‍.എസ്.പി ഉറച്ചുനിന്നതോടെയാണ് വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന എല്‍.ഡി.എഫ് യോഗവും തീരുമാനമാകാതെ പിരിഞ്ഞത്. നിയമസഭയിലെ അംഗബലം വെച്ച് നോക്കിയാല്‍ രണ്ട് സീറ്റും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സി.പി.എമ്മും വാദിച്ചു. ചന്ദ്രചൂഡന് വേണ്ടി ആര്‍.എസ്.പിക്ക് ഒരു സീറ്റ് നല്‍കേണ്ടതാണെന്ന നിലപാട് സി.പി.ഐയും സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സീറ്റിനായി രംഗത്തുള്ള ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, ജനതാദള്‍ വിഭാഗം എന്നീ കക്ഷികളുമായി സി.പി.എം നേതാക്കള്‍ നേരത്തെ പലവട്ടം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്തിമ തീരുമാനം മിക്കവാറും നാളെയുണ്ടായേക്കും. നാളെ രാവിലെ 11 മണിക്ക് എല്‍.ഡി.എഫ് യോഗം വീണ്ടും ചേരാന്‍ തീരുമാനിച്ചാണ് ഇന്ന് പിരിഞ്ഞത്.




  • ഐ ലീഗ്: വിവ കേരള-ചര്‍ച്ചില്‍ മത്സരം സമനിലയില്‍
    കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിവ കേരളയ്ക്ക് വീണ്ടും നിര്‍ഭാഗ്യത്തിന്റെ സമനില. നിലവിലെ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളിനാണ് വിവ സമനില വഴങ്ങിയത്. ആദ്യ പകുതിയുടെ 35 ാം മിനിറ്റില്‍ രാഹുല്‍ നേടിയ ഗോളിന് വിവ വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് വിമല്‍ പരിയാര്‍ ചര്‍ച്ചിലിന്റെ രക്ഷയ്‌ക്കെത്തിയത്. ഈ സീസണില്‍ ഇത് നാലാം തവണയാണ് കളിയുടെ അന്ത്യഘട്ടത്തില്‍ ഗോളുകള്‍ വഴങ്ങി വിവ തിരിച്ചടി നേരിടുന്നത്.




  • ഗുജറാത്ത് കലാപക്കേസ്; നരേന്ദ്ര മോഡിക്ക് സമന്‍സ്‌
    ന്യഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് സമന്‍സ് അയച്ചു. ഈ മാസം 21 ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കലാപത്തിനിടെ 2002 ഫിബ്രവരി 28 ന് കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാഖിയ ജാഫ്രി സമര്‍പ്പിച്ച പരാതിയിലാണ് മോഡിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സാക്ഷികളില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു. ഈ തെളിവുകളെക്കുറിച്ച് മോഡിയുടെ പ്രതികരണം അറിയാനാണ് അദ്ദേഹത്തോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ആര്‍.കെ രാഘവന്‍ അറിയിച്ചു.




  • ടൈറ്റാനിയം പ്ലാന്റ് ജുലായില്‍ കമ്മീഷന്‍ ചെയ്യും
    തിരുവനന്തപുരം: 170 കോടി രൂപ ചിലവില്‍ കൊല്ലത്ത് ആരംഭിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി ജുലായില്‍ കമ്മീഷന്‍ ചെയ്യും. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റേതാണ് (കെ.എം.എം.എല്‍) 500 ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ധനസഹായം നല്‍കിയിരിക്കുന്നത്. ആരംഭ ദിശയില്‍ 100 കോടി നിര്‍മാണ ചിലവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ചിലവ് 170 കോടി രൂപയിലെത്തിച്ചതെന്ന് വ്യവസായ മന്ത്രി എളമരം കരീം വ്യക്തമാക്കി. ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മാണത്തിന് ആവശ്യമായ ടൈറ്റാനിയം ഡൈഓക്‌സൈഡ് എത്തിക്കേണ്ട ചുമതല കെ.എം.എം.എലിനാണ്.




  • സെന്‍സെക്‌സ് 69 പോയന്റ് ഉയര്‍ന്നു
    മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 69.63 പോയന്റ് നേട്ടത്തോടെ 17167.96 പോയന്റിലും നിഫ്റ്റി 17.15 പോയന്റ് ഉയര്‍ന്ന് 5133.40ലും ക്ലോസ് ചെയ്തു. റിലയന്‍സ്, ടി.സി.എസ്. ഭാരതി, വിപ്രൊ, എന്‍.ടി.പി.സി, ഇന്‍ഫോസിസ്, ഐ.ടി.സി എന്നീ ഓഹരികളുടെ വാങ്ങലാണ് വിപണിയെ മുന്നോട്ട നയിച്ചത്. അതേസമയം, വാഹന, മൂലധന സാമഗ്രികള്‍, ലോഹം, സിമന്റ് മേഖലകളിലെ ഓഹരികളുടെ വിലപ്പന ദൃശ്യമായി. 17,087.63 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,215.07 വരെ ഉയര്‍ന്നു. 5,116.35 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5,152.60 വരെയും ഉയര്‍ന്നു.




  • മഹീന്ദ്രയും റെനോയും വേര്‍പിരിയുന്നു; സൊണാലികയില്‍ കണ്ണ്‌
    മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ കല്ലുകടി. മഹീന്ദ്ര റെനോ എന്ന പേരിലുള്ള എന്ന പേരലുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് മഹീന്ദ്ര തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. ഇതോടെ മഹീന്ദ്ര - റെനോ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. ഉയര്‍ന്ന വില മൂലം, മഹീന്ദ്ര റെനോ പുറത്തിറക്കിയ ലോഗന്‍ കാറുകളുടെ വില്‍പന പ്രതീക്ഷയ്‌ക്കൊത്ത് എത്താത്തതില്‍ മഹീന്ദ്രയ്ക്ക് നേരത്തെ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയില്‍ തങ്ങള്‍ സ്വന്തം വിതരണ ശൃംഖല സ്ഥാപിക്കുമെന്ന് റെനോ പ്രഖ്യാപിക്കുകയും ചെയ്തു. മഹീന്ദ്ര റെനോയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നളിന്‍ മേത്ത, സെയില്‍സ് ഹെഡ് ജ്യോതി മല്‍ഹോത്ര, സര്‍വീസസ് ഹെഡ് കെ.രവി എന്നിവരെയാണ് മഹീന്ദ്ര തിരിച്ചുവിളിച്ചത്. നളിന്‍ മേത്തയെ അമേരിക്കന്‍ സംയുക്ത സംരംഭമായ മഹീന്ദ്ര നാവിസ്റ്ററിന്റെ സിഒഒ ആക്കി. ഇതിനിടെ, ഹിമാച്ചല്‍ ആസ്ഥാനമായുള്ള സൊണാലിക ഗ്രൂപ്പിന്റെ കാര്‍, ട്രാക്ടര്‍ ബിസിനസ്സുകള്‍ ഏറ്റെടുക്കാനൊരുങ്ങുകയാണ്....




  • വേനല്‍ചൂട്: പാലക്കാട്ട് തൊഴില്‍സമയം മാറ്റി
    പാലക്കാട്: കനത്തവേനല്‍ചൂടില്‍ സൂര്യാഘാതസാധ്യത ഉയര്‍ന്നതിനാല്‍ പാലക്കാട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍സമയം പുനക്രമീകരിച്ചു. രാവിലെ ഏഴുമുതല്‍ 11 മണിവരെയും ഉച്ചക്ക് മൂന്നുമുതല്‍ ആറുവരെയുമാണ് പുതിയ സമയക്രമം. വേനല്‍ചൂടിനെ നേരിടാനുള്ള നടപടികള്‍ മൈക്ക് മുഖേനെ അറിയിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 5-ാം ദിവസമാണ് പാലക്കാട്ട് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നത്. ജില്ലയില്‍ ഇതേവരെ 7 പേര്‍ക്കാണ് സൂര്യാഘാതമേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.




  • നിരാഹാരം തുടരുന്നു; ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍
    ഇംഫാല്‍: നിരാഹാര സമരം നിര്‍ത്താന്‍ വിസമ്മതിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ശര്‍മിളയെ തിങ്കളാഴ്ചയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ജയില്‍മോചിതയായശേഷവും സമരം തുടര്‍ന്നതിനാലാണ് വീണ്ടും അറസ്റ്റ് ചെയ്ത് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ''ഞാന്‍ നിരാഹാരം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ന്യായമെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യത്തിനുവേണ്ടി മരിക്കാന്‍ ഒരുക്കമാണ്''-ഇറോം ശര്‍മിള പറഞ്ഞു. ശര്‍മിളയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി വനിതാ സംഘടനകള്‍ ആസ്​പത്രിക്ക് പുറത്ത് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പത്തു വര്‍ഷമായി ജുഡിഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ശര്‍മിളയെ കഴിഞ്ഞ വര്‍ഷം മെയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവായെങ്കിലും നിരാഹാരം തുടര്‍ന്നതിനാല്‍ പിറ്റേ ദിവസം തന്നെ വീണ്ടും....




  • ബിഹാറില്‍ ഉച്ചഭക്ഷണം കഴിച്ച സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ മരിച്ചു
    പാറ്റ്‌ന: ബീഹാറിലെ സിതാമര്‍ഹി ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും കഴിച്ച സംഗീതകുമാരി (11) നീലുകുമാരി (12) എന്നിവരാണ് മരിച്ചത്. ഒരാള്‍ ഇന്നലെ രാത്രിയും മറ്റെയാള്‍ ഇന്നുപുലര്‍ച്ചെയുമാണ് മരിച്ചത്. സിതാമര്‍ഹിയിലെ ഹര്‍സിങ് മിഡില്‍സ്‌കൂളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ബിഹാറിലെ സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. രണ്ട് മാസം മുമ്പ് സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത എലിയെയും അരണയെയും കണ്ടെത്തിയത് വിവാദമായിരുന്നു.




  • സൂഫിയ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്‌
    കൊച്ചി: സൂഫിയ മദനിയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പ്രത്യേക ജഡ്ജി കെ.വിജയകുമാര്‍ പത്തു ദിവസത്തേയ്ക്ക് ഇളവ് അനുവദിച്ചത്. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയെയും കൊല്ലത്തെ ഉമ്മയെയും സന്ദര്‍ശിക്കണമെന്ന് കാണിച്ചാണ് സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ജില്ല വിട്ടുപോകാന്‍ അനുവദിച്ചാല്‍ സൂഫിയക്ക് തെളിവുകള്‍ നശിപ്പിക്കാനാവുമെന്ന് വാദിച്ച് എന്‍.ഐ.എ. സൂഫിയക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് വാദിച്ചിരുന്നു. ഇത് കോടതി തള്ളിക്കളഞ്ഞു.




  • ലണ്ടനില്‍ വന്‍ അഗ്‌നിബാധ
    ലണ്ടന്‍: മധ്യലണ്ടനിലെ ഒരു ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ലണ്ടന്‍ നഗരത്തിനും ഷോറെഡിച്ചിനും സമീപത്തുള്ള ടാബെര്‍നാക്കിള്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടസമയത്ത് കെട്ടിടത്തില്‍ ആളുകളുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ റെസ്‌റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. അഗ്‌നിബാധയെ തുടര്‍ന്ന് ഹാക്‌നി, ലിവര്‍പൂള്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം പുകകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അഗ്‌നിശമന സേനയുടെ ഇരുപത്തിയഞ്ച് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.




  • സെന്‍സെക്‌സ് 17100ന് മുകളില്‍
    മുംബൈ : നേരിയ ഇടിവോടെ വ്യാപാരമാരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണി നില മെച്ചപ്പെടുത്തി. സെന്‍സെക്‌സ് 37.31 പോയന്റ് നേട്ടത്തോടെ 17135.64 പോയന്റിലും നിഫ്റ്റി 10.15 പോയന്റ് നേട്ടത്തോടെ 5126.40 പോയന്റിലുമാണ് ഉച്ചക്ക് 1.21ന് വ്യാപാരം തുടരുന്നത് 17,087.63 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,125.05ലേക്ക് ഉയരുകയും 17,054.28ലേക്ക് താഴുകയും ചെയ്തു. 17,054.28 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5,129.35ലേക്ക് ഉയരുകയും 5,102.10ലേക്ക താഴുകയും ചെയ്തു.




  • വനിതാ ബില്‍: സര്‍ക്കാര്‍ സമവായത്തിന്‌
    ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും. യോഗം വിളിക്കാന്‍ പ്രധാനമന്ത്രി സന്നദ്ധനാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അറിയിച്ചു. ബില്‍ സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ തെറ്റില്ല എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാടെന്ന് പ്രണബ് ലോക്‌സഭയില്‍ വിശദീകരിച്ചു. ബില്ലിനോടുള്ള സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, ഒരു വിഭാഗം ഐക്യജനതാദള്‍ എന്നിവരുടെ എതിര്‍പ്പ് തുടരുന്നതിനാലാണ് പ്രധാനമന്ത്രി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കാന്‍ സന്നദ്ധനായത്. ഈ പാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യസഭയുടെയും ലോക്‌സഭയുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണ്. രാജ്യസഭയില്‍ ബഹളം വച്ച അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കിയെങ്കിലും ലോക്‌സഭയില്‍ ഇതുവരെ ബജറ്റ് ചര്‍ച്ച തുടങ്ങാനായിട്ടില്ല. ഇന്നും ഇരു സഭകളും ഉച്ച വരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.....




  • ബിഗ് ബി കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും
    തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സന്നദ്ധനാണെന്ന് അമിതാബ് ബച്ചന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ബച്ചന്‍ അയച്ച കത്ത് ലഭിച്ചതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ബ്രാന്‍ഡ് അംഗാസിഡറാകണമെന്ന് ആപേക്ഷിച്ച് കോടിയേരി എഴുതിയ കത്തിന് മറുപടിയായാണ് ബച്ചന്‍ സന്നദ്ധത അറിയിച്ച് കത്തയച്ചത്. കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് പറഞ്ഞ ബച്ചന്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോടിയേരിയെ ക്ഷണിച്ചിട്ടുമുണ്ട്. മുംബൈയിലായിരിക്കും ചര്‍ച്ച. ഇപ്പോള്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസര്‍ കൂടിയാണ് ബച്ചന്‍.




  • ആര്‍.എസ്.പി കടുത്ത നടപടിക്കില്ല
    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളൊന്നും കൈക്കൊള്ളേണ്ടതില്ലെന്ന് ആര്‍.എസ്.പി. തീരുമാനിച്ചു. മുന്നണി വിടുക, മന്ത്രിയെ പിന്‍വലിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റ് പിടിച്ചെടുത്ത നടപടിയിലുള്ള പ്രതിഷേധം സി.പി.എമ്മിനെ അറിയിക്കും. ഇക്കാര്യം ഇടതുമുന്നണി കണ്‍വീനര്‍ തന്നെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കണം. കണ്‍വീനര്‍ അതിന് കൂട്ടാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രതിഷേധം നേതാക്കള്‍ തന്നെ നേരിട്ട് മാധ്യമങ്ങളോട് വിശദീകരിക്കും.




  • വനിതാ ബില്‍: ബി.ജെ.പി.യില്‍ അഭിപ്രായഭിന്നത
    ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി.യിലും അഭിപ്രായഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടെങ്കിലും ചില മുതിര്‍ന്ന അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുമെന്നും സുഷമ സ്വരാജ് അറിയിച്ചു. യോഗി ആദിത്യനാഥ്, മുന്‍ കേന്ദ്രമന്ത്രി ഹുക്കുംദേവ് നാരായണ്‍ യാദവ്, ലോക്‌സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രമേഷ് ബയസ് എന്നിവരാണ് ബില്ലിനെതിരെ നിലകൊണ്ട പാര്‍ട്ടി എം.പി.മാര്‍. വിപ്പ് ലംഘിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഇവരില്‍ ചിലര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, മുന്‍ ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് എന്നിവര്‍ എം.പി.മാരും ചര്‍ച്ച നടത്തിവരികയാണ്. ലോക്‌സഭയില്‍ ബില്‍ പാസാകാന്‍....




  • റാണയുടെ ജാമ്യപേക്ഷ വീണ്ടും തള്ളി
    ഷിക്കാഗോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തതിന് അറസ്റ്റിലായ തഹാവൂര്‍ റാണയുടെ ജാമ്യാപേക്ഷ യു.എസ്. കോടതി വീണ്ടും തള്ളി. കഴിഞ്ഞ ഒക്‌ടോബറിലാണ് റാണയെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തത്.




  • ഓസ്‌ട്രേലിയയില്‍ കാനഡക്കാരനു നേരെയും ആക്രമണം
    ടൊറന്റൊ: ഇന്ത്യക്കാര്‍ക്കുശേഷം ഓസ്‌ട്രേലിയയില്‍ കാനഡക്കാര്‍ക്ക് നേരെയും ആക്രമണം. അംഗവൈകല്യം ബാധിച്ച് കാനഡക്കാരനായ ഒരു യുവാവിനാണ് കഴിഞ്ഞ ദിവസം ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റത്. ഏതാനും ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട ആളായ ഹീത്ത് പ്രോഡെന്‍ (35) ആണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ ഒരു ഇരുമ്പുവടിക്കൊണ്ട് പ്രോഡനെ അടിക്കുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.




  • സ്വര്‍ണ വില പവന് 160 രൂപ കൂടി
    കോഴിക്കോട് : സ്വര്‍ണ വില പവന് 160 രൂപ കൂടി 12400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 1550 രൂപയാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില.




  • വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
    തിരുവല്ല: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് തിരുമൂലപുരത്ത് പരുതിക്കാട്ടില്‍ സാമുവലിന്റെ മകള്‍ റീന സാമുവലിനെയാണ് (15) വീടിനടുത്തുള്ള തയ്യല്‍ ക്ലാസിന്റെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലികാമഠം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.